Skip to main content

ഊട്ടിയോ കൊടൈക്കനാലോ...ഏതാണ് ബെസ്റ്റ്!??



*ഊട്ടിയും കൊടൈക്കനാലും....* *മലയാളികളുടെ നൊസ്റ്റാൾജിയയുമായി ഇത്രയധികം അലിഞ്ഞു ചേർന്നിട്ടുള്ള മറ്റൊരു സ്ഥലവും ഇല്ല എന്നു തന്നെ പറയാം. പഠന കാലത്തെ വിനോദ യാത്ര മുതൽ ബാച്ചിലർ പാർട്ടിയും ഗെറ്റ് ടുഗതറുകളും ഒക്കെ ആഘോഷിക്കാൻ സ്ഥലങ്ങൾ തിരയുമ്പോൾ ആദ്യം തന്നെ ഇടംപിടിക്കുന്നവയാണ് ഈ രണ്ടു സ്ഥലങ്ങളും.തണുപ്പും കോടമഞ്ഞും വ്യത്യസ്തതയുള്ള കാഴ്ചകളും ഒക്കെയായി പരസ്പരം മത്സരിക്കുന്ന രണ്ടിടങ്ങൾ തന്നെയാണ് ഊട്ടിയും കൊടൈക്കനാലും.എന്തുതന്നെയായാലും എവിടെ പോകണമെന്നു തീരുമാനിക്കുന്ന സമയങ്ങളിൽ ഊട്ടിയോ കൊടൈക്കനാലോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പലപ്പോഴും ബുദ്ധിമുട്ടുതന്നെയാണ്.*
*പ്രകൃതി സൗന്ദര്യത്തിൻറെയും കാഴ്ചകളുടെയും ജൈവവൈവിധ്യത്തിന്റെയും ഒക്കെ കാര്യത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഊട്ടിയെയും കൊടൈക്കനാലിനെയും കൂടുതലറിയാം!*

*മലമ്പ്രദേശങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലമാണ് ഊട്ടി. തമിഴ്നാട്ടിവെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടിക്ക് ഉദഗമണ്ഡലം എന്നും പേരുണ്ട്. നീലഗിരിയുടെ ആസ്ഥാനമെന്ന നിലയിലും പ്രശസ്തമായ ഇവിടം യാത്രാഭ്രാന്ത്രന്മാരായ ചെറുപ്പക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നുകൂടിയാണ്. തമിഴ്നാടിൻറെയും കേരളത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി സഞ്ചാരികൾ ഇവിടെ ദിവസവും എത്തിച്ചേരാറുണ്ട്.*
 

*കൊടൈക്കനാൽ*

*ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഹിൽ സ്റ്റേഷനുകളിലൊന്നാണ് തമഴ്നാട്ടിലെ തന്നെ ദണ്ടിഗൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊടൈക്കനാൽ.* *പശ്ചിമഘട്ടത്തിൽ നിന്നും സ്വല്പം വേർപെട്ടു സ്ഥിതി ചെയ്യുന്ന ഇവിടവും സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. കേരളത്തിനു വെളിയിൽ നീലക്കുറിഞ്ഞിയുടെ സാന്നിധ്യം കാണുന് അപൂർവ്വം സ്ഥലങ്ങളിലൊന്നു കൂടിയാണ് കൊടൈക്കനാൽ.മലകളുടെ എണ്ണത്തിലും സൗന്ദര്യത്തിലും കൊടൈക്കനാലിനെ കടത്തിവെട്ടാൻ മറ്റൊരു സ്ഥലമില്ല എന്നുതന്നെ പറയാം. എപ്പോഴും കോടമഞ്ഞു കാണുന്ന സ്ഥലമായതിനാലാണത്രെ ഇവിടം കൊടൈക്കനാൽ എന്നറിയപ്പെടുന്നത്.*
*പ്രഭാതങ്ങളും മഴയും കാണാനും ആസ്വദിക്കുവാനും പറ്റിയ സ്ഥലം കൂടിയാണിത്.*

*ഊട്ടിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ*

*നീലഗിരി മലനിരകളുടെ ഭാഗമായ ഊട്ടിയിൽ കണ്ടുതീർക്കുവാനായി ഇഷ്ടംപോലെ സ്ഥലങ്ങളുണ്ട്.*
*1. ബോട്ടാണിക്കൽ ഗാർഡൻ*
*2. ഊട്ടി ലേക്ക്*
*3. അവലാഞ്ചെ തടാകം*
*4. ദൊഡ്ഡബേട്ടാ ഒബ്സർവേറ്ററി*
*5. നീലഗിരി മൗണ്ടൻ റെയിൽവേ*
*5. അപ്പർ ഭവാനി ലേക്ക്*
*6.ഷൂട്ടിങ്ങ് പോയന്റ്*
*7. സെന്റ് സ്റ്റീഫൻസ് ചർച്ച്*
*8. റോസ് ഗാർഡൻ*
*9. പൈക്കര ലേക്ക്*
*ഈ സ്ഥലങ്ങളാണ് ഊട്ടിയിലെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ.*

*കൊടൈക്കനാലിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ*

*ക്രിസ്തുവിനും അയ്യായിരം വർഷങ്ങൾക്കു മുന്‍പ് രൂപപ്പെട്ട ഇടമായ ഊട്ടിയിലെ കാഴ്ചകളും സ്ഥലങ്ങളും എത്ര കണ്ടാലും മതിയാവുന്നതല്ല.കോടമഞ്ഞിന്റെ നാടായ ഇവിടം പശ്ചിമഘട്ടത്തിൽ നിന്നും അല്പം വേർപെട്ടാണ് സ്ഥിതി ചെയ്യുന്നത്.*
*1. പൈൻ ഫോറസ്റ്റ്*
*2. ഗുണാ കേവ്സ്*
*3.പെരുമാൾ പീക്ക്*
*4. മന്നവനൂർ ലേക്ക്*
*5. കോക്കേഴ്സ് വാക്ക്*
*6. പില്ലർ റോക്ക്*
*7. ഗ്രീൻവാലി വ്യൂ*
*8. കൊടൈ തടാകം*
*9.ബിയർ ഷോല വെള്ളച്ചാട്ടം*
*10. ബ്രയാന്റ് പാർക്ക്*
*11.ബെരിജം തടാകം*
*12.ബൈസൻ വെൽസ്*
*തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ഇതു കൂടാതെ നിർമ്മാണത്തിലും ആചാരങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ഒട്ടേറെ ക്ഷേത്രങ്ങളും പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കുന്നുകളും വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്റുകളും ഒക്കെ ഇവിടുത്തെ ആകർഷണങ്ങളാണ്.*

*ഒട്ടേറെ സ്ഥലങ്ങൾ കണ്ടു തീർക്കേണ്ടതിനാൽ എല്ലായിടത്തും പോയി വരിക എന്നത് ഊട്ടിയിൽ സാധ്യമായ ഒരു കാര്യമല്ല. ഒട്ടേറെ ആളുകൾ വന്നുപോകുന്ന സ്ഥലമായതിനാൽ തന്നെ എല്ലായ്പ്പോഴും തിരക്ക് അനുഭവപ്പെടുന്ന സ്ഥലം കൂടിയാണിത്. പെട്ടന്ന് പോയി കണ്ടുതീർത്ത് വരിക എന്നത് ഊട്ടിയിൽ ബുദ്ധിമുട്ടുള്ള കാര്യമാണ്.*
*ഒറ്റ ദിവസം കൊണ്ട് കണ്ടുതീർക്കുക എന്നത് കൊടൈക്കനാലിനെ സംബന്ധിച്ചെടുത്തോളവും വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്.* *ഹോട്ടലുകൾക്കും താമസ സൗകര്യങ്ങൾക്കും ഇവിടെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ചിലവു കൂടുതൽ തന്നെയാണ്.*

Comments

Popular posts from this blog

600 രൂപ ചിലവിൽ ഒരു തകർപ്പൻ ദ്വീപ് യാത്ര പോയാലോ?

ദ്വീപ് എന്ന് കേൾക്കുമ്പോൾ ഏതൊരു മലയാളിയെപ്പോലെയും നിങ്ങളുടെ മനസ്സിലും ആദ്യം ഓടിയെത്തിയത് ലക്ഷദ്വീപ് തന്നെ ആയിരിക്കും. എന്നാൽ ഇത് മറ്റൊരു ദ്വീപ് ആണ്. കർണാടകയിലെ ഉഡുപ്പി എന്ന ജില്ലയിൽ സ്ഥിതി ചെയ്യുന്ന st marys ദ്വീപ്. ഈ ദ്വീപിലേക്ക് വളരെ കുറഞ്ഞ ചിലവിൽ എങ്ങനെ എത്താം എന്നാണ് ഞാൻ നിങ്ങൾക്ക് പരിചയപെടുത്തുന്നത്. ഏതൊരു യാത്രയിലും ചിലവ് കുറക്കാൻ ഉള്ള മാർഗം ട്രെയിൻ യാത്ര തന്നെ ആണ്. ഞാനും ഈ യാത്രക്ക് തിരഞ്ഞെടുത്തത് ട്രെയിൻ തന്നെ. എന്റെ സ്വദേശം കോഴിക്കോട് ആണ്. അതിനാൽ ഞാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് യാത്ര തുടങ്ങിയത്. അന്നൊരു ഞായറാഴ്ച ആയിരുന്നു. എന്റെ എല്ലാ ജോലികളും കഴിഞ്ഞു രാത്രി 12. 30 am നുള്ള ട്രെയിനിൽ ആണ് ഞാൻ യാത്ര ആരംഭിക്കുന്നത്. ഈ സമയം ഞാൻ തിരഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടെ ഉണ്ട്. ഈ ട്രെയിൻ രാവിലെ 6. 30 am ന് ആണ് ഉഡുപ്പി എത്തുന്നത്. അതിനാൽ എനിക്ക് റൂം എടുക്കേണ്ട ആവശ്യം ഇല്ല. വിശ്രമം ട്രെയിനിൽ തന്നെ ആവാം. കോഴിക്കോട് നിന്നും ഉഡുപ്പി വരെ ( 300 + km)ട്രെയിൻ ചാർജ് 120 രൂപയാണ്. ഇത് ജനറൽ (local ) ആണെങ്കിൽ മാത്രം. Sleeper ന് ചാർജ് കൂടും. ഞാൻ ജനറൽ തന്നെ തിരഞ്ഞെടുത്തു. അജ്മീർ ലേക്ക് പോവു

ട്രെയിനിൽ ബൈക്ക് കയറ്റി കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ

ട്രെയിനിൽ ബൈക്ക് കയറ്റി കൊണ്ടു പോകുന്നതിനെപ്പറ്റി പല യാത്രികര്‍ക്കും സംശയങ്ങൾ ഉണ്ടാകാനിടയുണ്ട്. ജോലി സ്ഥലത്തേയ്ക്കോ നാട്ടിലേയ്ക്കോയൊക്കെ ബൈക്ക് ട്രെയിനില്‍ കൊണ്ടുവരേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ് പലരും അതിന്റെ നടപടിക്രമങ്ങളെപ്പറ്റി ചിന്തിക്കുക. അതുപോലെ പല വടക്കേ ഇന്ത്യന്‍, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്കും, ലേ - ലഡാക്ക് തുടങ്ങിയ ഇടങ്ങളിലേക്കും  നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുമൊക്കെ ബൈക്ക് ട്രിപ്പിന് പോകുന്ന സ‌ഞ്ചാരികള്‍ക്കും ഇതിനെപ്പറ്റിയുള്ള അറിവുകള്‍ ഉപകാരപ്രദമാകും. ആ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ട്രെയിനിൽ രണ്ട് രീതിയിൽ ബൈക്ക് കൊണ്ടു പോകാം 1) ലഗേജ് ആയി 2) പാർസൽ ആയി ലഗേജ് ആയി കൊണ്ടുപോകണമെങ്കിൽ അതേ വണ്ടിയിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് വേണം. എന്നാല്‍ പാർസൽ ആയിട്ടാണെങ്കിൽ അതേ വണ്ടിയിൽ തന്നെ യാത്ര ചെയ്യണം എന്നില്ല. ചില സ്റ്റേഷനുകളിൽ വാഹന ഉടമസ്ഥന്‍റെ പേരിലാണ് from and to address എങ്കിൽ മാത്രമേ കൊണ്ട് പോകാൻ സമ്മതിക്കൂ. എന്നാല്‍ ചില സ്റ്റേഷനുകളിൽ ഉടമസ്ഥന്‍ നേരിട്ട് പോകണം. അതു പോലെ അയക്കുന്ന സ്ഥലത്തു നിന്നും എത്തേണ്ട സ്ഥലത്തേക്ക് നേരിട്ട് ട്രെയിന്‍ സര്‍വ

Travel Inspiration Words

🌎ഈ ലോകത്ത്‌ കുറെ സ്ഥലങ്ങൾ ഉണ്ട്.  ഇതെല്ലാം നമുക്ക് വേണ്ടിയാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത്..... ഇതൊന്നും കാണാതെ വീട്ടിലിരുന്നു   മൊബൈലിലും കുത്തി   വല്ല ജോലിക്കുംപോയി കുറെ പണം ഉണ്ടാക്കിയിട്ട് എന്താ കാര്യം. അങ്ങ് മോളിലോട്ട് പോകുമ്പോൾ ഇതു വല്ലതും  കൊണ്ട് പോകുവാൻ പ്ലാൻ ഉണ്ടോ???.... ഇടയ്‌ക്കൊക്കെ ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ നിന്നും ബ്രേക്ക് എടുത്തു ഒരു യാത്ര അങ്ങ് പോകണം.. പല പ്രേശ്നങ്ങളും വിഷമങ്ങളും അങ്ങ്  ദൂരേയ്ക്ക് പോയി മറയും.. നമ്മളാരാണ് നമ്മളെന്താണ് എന്നൊരു തോന്നലും വരും. പലരുടെയും ജീവീതവും ജീവിത രീതികളും അടുത്തറിയാം. സഹസികരുടെ ലോകം അത്ഭുത നിർമ്മിതികളുടെ ലോകം പല പല നാടുകൾ, പല പല സംസ്കാരങ്ങൾ, പല പല തരം ആഹാരങ്ങൾ, ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത കാലവസ്ഥകൾ, ചൂടിൽ നിന്നും തണുപ്പിലേക്ക്, മഴയിൽ നിന്നും വെയിലിലേക്ക് അങ്ങനെ പലതും നമുക്ക്  അടുത്തറിയാം,.  ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആക്കി തീർക്കണം........!