Skip to main content

*കൊച്ചിയിൽ ഒരുദിവസം താമസിക്കുവാൻ., 395 രൂപ :അതും a/c യിൽ !!*




   കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരമാണ് കൊച്ചി. മെട്രോയും ലുലു മാളും ഒക്കെ വന്നതോടെ കൊച്ചി ഇപ്പോൾ വേറെ ലെവലായി മാറിയിരിക്കുകയാണ്. ഒരു മെട്രോ നഗരത്തോട് കിടപിടിക്കുന്ന ഈ കൊച്ചിയിൽ ഒരു ദിവസം താമസിക്കുവാൻ റൂമിന് എത്ര രൂപ വാടക കൊടുക്കേണ്ടി വരും? അത് എസി റൂം ആണെങ്കിലോ? പിന്നെ പറയുകയേ വേണ്ട. എന്നാൽ ഇപ്പോൾ കൊച്ചിയിൽ എത്തുന്നവർക്ക് അധികം പണച്ചെലവില്ലാതെ സുരക്ഷിതമായി വൃത്തിയോടെ തങ്ങുവാൻ ഒരു സംവിധാനം വന്നിരിക്കുകയാണ്. വാടക കേട്ടാൽ അന്തം വിട്ടു പോകും. വെറും 395 രൂപ.. അതും എസിയിൽ കിടക്കുവാൻ. എന്താ അത്ഭുതം തോന്നുന്നില്ലേ? ഇത് എവിടെയാണെന്നായിരിക്കും ഇപ്പോൾ ചിന്തിക്കുന്നത്. പറഞ്ഞുതരാം.
കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനിലാണ് എല്ലാവർക്കും ഉപകാരപ്രദമായ ഒരു ഡോർമിറ്ററി തുടങ്ങിയിരിക്കുന്നത്. പീറ്റേഴ്‌സ് ഇൻ എന്ന പേരിലാണു ഡോർമെട്രിയുടെ പ്രവർത്തനം. ഇരുന്നൂറ് കിടക്കകളും നാല്‍പത് ടോയിലെറ്റുകളുമുണ്ട് ട്രയിന്‍ കമ്പാര്‍ട്ട്‌മെമെന്റിന്റെ മാതൃകയിലുള്ള ഈ എ സി ഡോര്‍മെട്രിയില്‍. കൊച്ചിയിലെത്തുന്ന ആര്‍ക്കും മിതമായ ചിലവില്‍ ഇവിടെ താമസിക്കാം. ഒരു ദിവസം താമസിക്കാന്‍ 395 രൂപയാകും. സ്ത്രീകള്‍ക്ക് പ്രത്യേകം കമ്പാര്‍ട്ട്‌മെന്റ് മുറികളുമുണ്ട്. മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ് റീഡിങ്ങ് ലൈറ്റ്, വൈഫൈ, ലോക്കര്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഇന്ത്യയിൽ മെട്രോ സ്റ്റേഷൻ കേന്ദ്രമാക്കിയിട്ടുള്ള ആദ്യത്തെ ഡോർമിറ്ററി ആണിത്.
താമസക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ സ്ഥലത്ത് സ്വച്ഛമായ വിശ്രമമാണു പീറ്റേഴ്‌സ് ഇൻ മെട്രോ സ്റ്റേഷനുകളിൽ ഒരുക്കുന്ന ഡോർമെട്രികളിൽ പ്രദാനം ചെയ്കയെന്നു കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് മുക്കാണിക്കൽ പറഞ്ഞു. ഈ സംവിധാനം മറ്റുള്ള സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണു പദ്ധതി. വിവാഹ ആവശ്യങ്ങൾക്കായും യാത്രാ പരിപാടികൾക്കുമായും എത്തുന്നവർക്കു ചെലവ് കുറഞ്ഞ രീതിയിൽ ഒന്നിച്ചു താമസിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂടാതെ 900 രൂപയ്ക്ക് കൊച്ചിയിലെ കാഴ്ചകൾ കാണാനുള്ള അവസരവും ഒരുക്കും.
രാത്രി ഏഴിനു ചെക്ക് ഇൻ ചെയുന്ന ഒരാൾക്കു രാവിലെ എട്ടു വരെ ഇവിടെ കഴിയാം. പകൽ സമയ വിശ്രമത്തിനും അവസരമുണ്ട്. ഒരു രാത്രി താമസത്തിന് 395 രൂപയാണു ഫീസ്. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കംപാർട്മെന്റ് മുറികളും ഉണ്ട്. കൂട്ടമായി എത്തുന്നവര്‍ക്ക് പ്രത്യേക പാക്കേജുകളും ഉണ്ടാകും. ഈ പദ്ധതി മറ്റ് സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതും ആലോചനയിലുണ്ട്. എംഎൽഎമാരായ എസ്. ശർമ, പി.ടി. തോമസ്, ഡൊമനിക് പ്രസന്റേഷൻ, വി.ഡി. സതീശൻ, മേയർ സൗമിനി ജയിൻ, കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ചേർന്നാണ് എം.ജി. റോഡ് മെട്രോയിലെ പീറ്റേഴ്‌സ് ഇൻ എന്ന എസി ഡോർമെട്രി സംവിധാനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്ന മറിയ ഏജൻസീസിനാണു നടത്തിപ്പു ചുമതല.

Comments

Popular posts from this blog

600 രൂപ ചിലവിൽ ഒരു തകർപ്പൻ ദ്വീപ് യാത്ര പോയാലോ?

ദ്വീപ് എന്ന് കേൾക്കുമ്പോൾ ഏതൊരു മലയാളിയെപ്പോലെയും നിങ്ങളുടെ മനസ്സിലും ആദ്യം ഓടിയെത്തിയത് ലക്ഷദ്വീപ് തന്നെ ആയിരിക്കും. എന്നാൽ ഇത് മറ്റൊരു ദ്വീപ് ആണ്. കർണാടകയിലെ ...

ട്രെയിനിൽ ബൈക്ക് കയറ്റി കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ

ട്രെയിനിൽ ബൈക്ക് കയറ്റി കൊണ്ടു പോകുന്നതിനെപ്പറ്റി പല യാത്രികര്‍ക്കും സംശയങ്ങൾ ഉണ്ടാകാനിടയുണ്ട്. ജോലി സ്ഥലത്തേയ്ക്കോ നാട്ടിലേയ്ക്കോയൊക്കെ ബൈക്ക് ട്രെയിനില്‍ കൊണ്ടുവരേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ് പലരും അതിന്റെ നടപടിക്രമങ്ങളെപ്പറ്റി ചിന്തിക്കുക. അതുപോലെ പല വടക്കേ ഇന്ത്യന്‍, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്കും, ലേ - ലഡാക്ക് തുടങ്ങിയ ഇടങ്ങളിലേക്കും  നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുമൊക്കെ ബൈക്ക് ട്രിപ്പിന് പോകുന്ന സ‌ഞ്ചാരികള്‍ക്കും ഇതിനെപ്പറ്റിയുള്ള അറിവുകള്‍ ഉപകാരപ്രദമാകും. ആ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ട്രെയിനിൽ രണ്ട് രീതിയിൽ ബൈക്ക് കൊണ്ടു പോകാം 1) ലഗേജ് ആയി 2) പാർസൽ ആയി ലഗേജ് ആയി കൊണ്ടുപോകണമെങ്കിൽ അതേ വണ്ടിയിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് വേണം. എന്നാല്‍ പാർസൽ ആയിട്ടാണെങ്കിൽ അതേ വണ്ടിയിൽ തന്നെ യാത്ര ചെയ്യണം എന്നില്ല. ചില സ്റ്റേഷനുകളിൽ വാഹന ഉടമസ്ഥന്‍റെ പേരിലാണ് from and to address എങ്കിൽ മാത്രമേ കൊണ്ട് പോകാൻ സമ്മതിക്കൂ. എന്നാല്‍ ചില സ്റ്റേഷനുകളിൽ ഉടമസ്ഥന്‍ നേരിട്ട് പോകണം. അതു പോലെ അയക്കുന്ന സ്ഥലത്തു നിന്നും എത്തേണ്ട സ്ഥലത്തേക്ക് നേരിട്ട് ട്രെയിന്‍ സ...

Travel Inspiration Words

🌎ഈ ലോകത്ത്‌ കുറെ സ്ഥലങ്ങൾ ഉണ്ട്.  ഇതെല്ലാം നമുക്ക് വേണ്ടിയാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത്..... ഇതൊന്നും കാണാതെ വീട്ടിലിരുന്നു   മൊബൈലിലും കുത്തി   വല്ല ജോലിക്കുംപോയി കുറെ പണം ഉണ്ടാക്കിയിട്ട് എന്താ കാര്യം. അങ്ങ് മോളിലോട്ട് പോകുമ്പോൾ ഇതു വല്ലതും  കൊണ്ട് പോകുവാൻ പ്ലാൻ ഉണ്ടോ???.... ഇടയ്‌ക്കൊക്കെ ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ നിന്നും ബ്രേക്ക് എടുത്തു ഒരു യാത്ര അങ്ങ് പോകണം.. പല പ്രേശ്നങ്ങളും വിഷമങ്ങളും അങ്ങ്  ദൂരേയ്ക്ക് പോയി മറയും.. നമ്മളാരാണ് നമ്മളെന്താണ് എന്നൊരു തോന്നലും വരും. പലരുടെയും ജീവീതവും ജീവിത രീതികളും അടുത്തറിയാം. സഹസികരുടെ ലോകം അത്ഭുത നിർമ്മിതികളുടെ ലോകം പല പല നാടുകൾ, പല പല സംസ്കാരങ്ങൾ, പല പല തരം ആഹാരങ്ങൾ, ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത കാലവസ്ഥകൾ, ചൂടിൽ നിന്നും തണുപ്പിലേക്ക്, മഴയിൽ നിന്നും വെയിലിലേക്ക് അങ്ങനെ പലതും നമുക്ക്  അടുത്തറിയാം,.  ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആക്കി തീർക്കണം........!