Skip to main content

600 രൂപ ചിലവിൽ ഒരു തകർപ്പൻ ദ്വീപ് യാത്ര പോയാലോ?

ദ്വീപ് എന്ന് കേൾക്കുമ്പോൾ ഏതൊരു മലയാളിയെപ്പോലെയും നിങ്ങളുടെ മനസ്സിലും ആദ്യം ഓടിയെത്തിയത് ലക്ഷദ്വീപ് തന്നെ ആയിരിക്കും. എന്നാൽ ഇത് മറ്റൊരു ദ്വീപ് ആണ്. കർണാടകയിലെ ഉഡുപ്പി എന്ന ജില്ലയിൽ സ്ഥിതി ചെയ്യുന്ന st marys ദ്വീപ്. ഈ ദ്വീപിലേക്ക് വളരെ കുറഞ്ഞ ചിലവിൽ എങ്ങനെ എത്താം എന്നാണ് ഞാൻ നിങ്ങൾക്ക് പരിചയപെടുത്തുന്നത്. ഏതൊരു യാത്രയിലും ചിലവ് കുറക്കാൻ ഉള്ള മാർഗം ട്രെയിൻ യാത്ര തന്നെ ആണ്. ഞാനും ഈ യാത്രക്ക് തിരഞ്ഞെടുത്തത് ട്രെയിൻ തന്നെ. എന്റെ സ്വദേശം കോഴിക്കോട് ആണ്. അതിനാൽ ഞാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് യാത്ര തുടങ്ങിയത്.

അന്നൊരു ഞായറാഴ്ച ആയിരുന്നു. എന്റെ എല്ലാ ജോലികളും കഴിഞ്ഞു രാത്രി 12. 30 am നുള്ള ട്രെയിനിൽ ആണ് ഞാൻ യാത്ര ആരംഭിക്കുന്നത്. ഈ സമയം ഞാൻ തിരഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടെ ഉണ്ട്. ഈ ട്രെയിൻ രാവിലെ 6. 30 am ന് ആണ് ഉഡുപ്പി എത്തുന്നത്. അതിനാൽ എനിക്ക് റൂം എടുക്കേണ്ട ആവശ്യം ഇല്ല. വിശ്രമം ട്രെയിനിൽ തന്നെ ആവാം. കോഴിക്കോട് നിന്നും ഉഡുപ്പി വരെ ( 300 + km)ട്രെയിൻ ചാർജ് 120 രൂപയാണ്. ഇത് ജനറൽ (local ) ആണെങ്കിൽ മാത്രം. Sleeper ന് ചാർജ് കൂടും. ഞാൻ ജനറൽ തന്നെ തിരഞ്ഞെടുത്തു. അജ്മീർ ലേക്ക് പോവുന്ന ട്രെയിൻ ആയിരുന്നു അത്. രാവിലെ കൃത്യം 6. 30 ന് ഞാൻ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും ഒരു 15 മിനിറ്റ് നടന്നാൽ മെയിൻ റോഡിൽ എത്താം. ഇനി ഓട്ടോ വേണ്ടവർക്ക് ഓട്ടോ വിളിക്കാം. സ്റ്റേഷന് തൊട്ടു താഴെ പ്രീപെയ്‌ഡ്‌ ഓട്ടോ സർവീസ് ഉണ്ട്. 80 രൂപ കൌണ്ടറിൽ അടച്ചാൽ ഉഡുപ്പി ബസ് സ്റ്റാന്റിൽ ഇറക്കി തരും.
പക്ഷെ നടക്കുന്നത് ആയിരിക്കും ലാഭം. മെയിൻ റോഡിൽ എത്തിയാൽ അവിടെന്ന് ഉഡുപ്പി സ്റ്റാൻഡിലേക്ക് ബസ് കിട്ടും. 8 രൂപയാണ് ചാർജ്. സ്റ്റാൻഡിൽ എത്തിയാൽ പിന്നേ മാൽപെയിലേക്ക് ബസ് കയറണം. സ്റ്റാൻഡിൽ ഏത് സമയത്തും മാൽപെയിലേക്ക് ബസ് ഉണ്ടാവും. 10 രൂപയാണ് ബസ് ചാർജ്. മാൽപെ ഒരു ഹാർബർ പ്രദേശം ആണ്. അത്കൊണ്ട് തന്നെ അവിടെന്ന് കഴിയുന്നതും ഒന്നും കഴിക്കാതെ ഇരിക്കുക. ചായ പോലും ഒഴിവാക്കുന്നത് ആയിരിക്കും നല്ലത് (അനുഭവം ഗുരു ).ആവശ്യം എങ്കിൽ ബിസ്കറ്റ് പോലെ ഉള്ള പാക്കറ്റ് ഐറ്റംസ് വാങ്ങാം .മാൽപെയിൽ നിന്ന് ഒരു 10 മിനിറ്റ് ഹാർബറിന്റെ അരികിൽ കൂടി നടന്നാൽ ദ്വീപിലേക്ക് ഉള്ള ബോട്ട് സർവീസ് സ്റ്റേഷനിൽ എത്താം.
9.30 ന് ടിക്കറ്റ് കൌണ്ടർ തുറക്കും. 30 പേർ ആയാൽ മാത്രമേ ബോട്ട് എടുക്കുകയുള്ളൂ. 250 രൂപയാണ് ടിക്കറ്റ് ചാർജ്. കുട്ടികൾക്കും പ്രായമായവർക്കും 150 രൂപ മതി.ആവശ്യമെങ്കിൽ 5 രൂപ കൊടുത്തു ബാത്ത്റൂം ഉപയോഗപെടുത്താം. ബോട്ട് എടുക്കുന്ന വരെ കടൽ കാഴ്ചകൾ കണ്ടു വിശ്രമിക്കുകയും ചെയ്യാം. മുക്കാൽ മണിക്കൂറോളം എടുക്കും ബോട്ട് ദ്വീപിൽ എത്താൻ. നല്ല പാട്ട് കേട്ടു വേണമെങ്കിൽ ഡാൻസും ചെയ്തു ബോട്ട് യാത്ര ആസ്വദിക്കാം. ദ്വീപിനോട് അടുക്കുമ്പോൾ ബോട്ടിൽ നിന്ന് മറ്റൊരു ചെറിയ ബോട്ടിലേക്ക് മാറണം. പിന്നേ നേരെ ദ്വീപിലേക്ക്. ദ്വീപിൽ പ്ലാസ്റ്റിക് കയറ്റി വിടില്ല. ചെക്ക് ചെയ്തതിനു ശേഷം മാത്രമേ അകത്തു കയറ്റുകയുള്ളൂ. 4 മണിവരെ ദ്വീപിൽ ചിലവഴിക്കാം.
ഇതിനിടയിൽ എപ്പോ വേണമെങ്കിൽ നമുക്ക് തിരിക്കാം. 4 മണി വരെ ബോട്ട് സർവീസ് ഉണ്ടാവും. നല്ല തെളിഞ്ഞ വെള്ളം തന്നെ ആണ് മറ്റു ടൂറിസ്റ്റു ദ്വീപുകളെ പോലെ ഇവിടുത്തെയും പ്രത്യേകത. കുടുംബത്തിനും കൂട്ടുകാർക്കും ഹണിമൂൺ ജോഡികൾക്കും ഒരുപോലെ സമയം ചിലവഴിക്കാൻ പറ്റിയ ദ്വീപ് ആണ് st marys. ഉച്ചക്ക് മുൻപ് തിരിക്കുകയാണെങ്കിൽ നല്ലൊരു ഉഡുപ്പി വെജിറ്റേറിയൻ ഊണും കഴിച്ചു 2.30 ന് ഉള്ള ട്രെയിനിൽ നാട്ടിലേക്കു തിരിക്കാം. ഏകദേശം 9.00 pm മണിയോടെ കോഴിക്കോട് എത്താം.
ഏകദേശം 550 – 600 രൂപ മാത്രം ആണ് ഈ യാത്രയിൽ ചിലവ് വരുന്നത്. കോഴിക്കോട് to ഉഡുപ്പി ( ജനറൽ ) – 120 Rs, റെയിൽവേ to ഉഡുപ്പി – 8 Rs,  ഉഡുപ്പി to മാൽപെ – 10 Rs, ബോട്ട് ചാർജ് – 250 Rs, Return മാൽപെ to ഉഡുപ്പി – 10 Rs,  ഉഡുപ്പി to റെയിൽവേ സ്റ്റേഷൻ – 8 Rs, ഉഡുപ്പി to കോഴിക്കോട് (ജനറൽ ) – 120 Rs, Total = 526 ട്രാവലിംഗ് ചാർജ്. ഭക്ഷണം രാവിലെ ഒരു പാക്കറ്റ് ബിസ്ക്കറ്റ് – 10 to 20 Rs, ഉച്ചക്ക് ഒരു മീൽസ് – 40 Rs. കുടിവെള്ളം ഒരു ബോട്ടിൽ കയ്യിൽ കരുതാം. Total : 580 – 590 below 600. എന്റെ യാത്രയിലെ ചിലവുകളാണ് ഇത്. ഓരോരുത്തരുടെയും രീതികൾ അനുസരിച്ച് ഇതിൽ മാറ്റം വരാം. അതുപോലെ തന്നെ സെപ്റ്റംബർ മുതൽ മെയ്‌ വരെയാണ് ദ്വീപിലേക്ക് പ്രവേശനം.

Comments

Popular posts from this blog

Travel Inspiration Words

🌎ഈ ലോകത്ത്‌ കുറെ സ്ഥലങ്ങൾ ഉണ്ട്.  ഇതെല്ലാം നമുക്ക് വേണ്ടിയാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത്..... ഇതൊന്നും കാണാതെ വീട്ടിലിരുന്നു   മൊബൈലിലും കുത്തി   വല്ല ജോലിക്കുംപോയി കുറെ പണം ഉണ്ടാക്കിയിട്ട് എന്താ കാര്യം. അങ്ങ് മോളിലോട്ട് പോകുമ്പോൾ ഇതു വല്ലതും  കൊണ്ട് പോകുവാൻ പ്ലാൻ ഉണ്ടോ???.... ഇടയ്‌ക്കൊക്കെ ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ നിന്നും ബ്രേക്ക് എടുത്തു ഒരു യാത്ര അങ്ങ് പോകണം.. പല പ്രേശ്നങ്ങളും വിഷമങ്ങളും അങ്ങ്  ദൂരേയ്ക്ക് പോയി മറയും.. നമ്മളാരാണ് നമ്മളെന്താണ് എന്നൊരു തോന്നലും വരും. പലരുടെയും ജീവീതവും ജീവിത രീതികളും അടുത്തറിയാം. സഹസികരുടെ ലോകം അത്ഭുത നിർമ്മിതികളുടെ ലോകം പല പല നാടുകൾ, പല പല സംസ്കാരങ്ങൾ, പല പല തരം ആഹാരങ്ങൾ, ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത കാലവസ്ഥകൾ, ചൂടിൽ നിന്നും തണുപ്പിലേക്ക്, മഴയിൽ നിന്നും വെയിലിലേക്ക് അങ്ങനെ പലതും നമുക്ക്  അടുത്തറിയാം,.  ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആക്കി തീർക്കണം........!

ഊട്ടിയോ കൊടൈക്കനാലോ...ഏതാണ് ബെസ്റ്റ്!??

*ഊട്ടിയും കൊടൈക്കനാലും....* *മലയാളികളുടെ നൊസ്റ്റാൾജിയയുമായി ഇത്രയധികം അലിഞ്ഞു ചേർന്നിട്ടുള്ള മറ്റൊരു സ്ഥലവും ഇല്ല എന്നു തന്നെ പറയാം. പഠന കാലത്തെ വിനോദ യാത്ര മുതൽ ബാച്ചിലർ പാർട്ടിയും ഗെറ്റ് ടുഗതറുകളും ഒക്കെ ആഘോഷിക്കാൻ സ്ഥലങ്ങൾ തിരയുമ്പോൾ ആദ്യം തന്നെ ഇടംപിടിക്കുന്നവയാണ് ഈ രണ്ടു സ്ഥലങ്ങളും.തണുപ്പും കോടമഞ്ഞും വ്യത്യസ്തതയുള്ള കാഴ്ചകളും ഒക്കെയായി പരസ്പരം മത്സരിക്കുന്ന രണ്ടിടങ്ങൾ തന്നെയാണ് ഊട്ടിയും കൊടൈക്കനാലും.എന്തുതന്നെയായാലും എവിടെ പോകണമെന്നു തീരുമാനിക്കുന്ന സമയങ്ങളിൽ ഊട്ടിയോ കൊടൈക്കനാലോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പലപ്പോഴും ബുദ്ധിമുട്ടുതന്നെയാണ്.* *പ്രകൃതി സൗന്ദര്യത്തിൻറെയും കാഴ്ചകളുടെയും ജൈവവൈവിധ്യത്തിന്റെയും ഒക്കെ കാര്യത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഊട്ടിയെയും കൊടൈക്കനാലിനെയും കൂടുതലറിയാം!* *മലമ്പ്രദേശങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലമാണ് ഊട്ടി. തമിഴ്നാട്ടിവെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടിക്ക് ഉദഗമണ്ഡലം എന്നും പേരുണ്ട്. നീലഗിരിയുടെ ആസ്ഥാനമെന്ന നിലയിലും പ്രശസ്തമായ ഇവിടം യാത്രാഭ്രാന്ത്രന്മാരായ ചെറുപ്പക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നുകൂടിയാണ്. തമിഴ്നാടി...