Skip to main content

നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല

കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക.

1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക
2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക

3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക

4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക.

5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക

6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക

7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക

8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക

ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നും

ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ. അതിനാല്‍ ഈ ലക്ഷണങ്ങളൊക്ക തോന്നിയാല്‍ ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക എന്നതുതന്നെയാണ് പ്രധാനം. കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും നിര്‍ബന്ധമായും ഉറങ്ങണം.

ദൂരയാത്രക്ക് ഇറങ്ങും മുമ്പ് ഉറക്കത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ഓര്‍മ്മിക്കുക

1, ദീര്‍ഘ ഡ്രൈവിംഗിന് മുമ്പ് ഏഴോ എട്ടോ മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക

2, ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളില്‍ ഒപ്പം കൂട്ടുക

3, രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കില്‍ വാഹനം ഓടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ടാകുന്ന സമയമാണിത്

4, കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫൈനിനു കഴിയും.

5, ഡ്രൈവിംഗില്‍ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക
ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു ഉറക്കം വരുന്നുണ്ടെങ്കില്‍ ദയവു ചെയ്‍ത് ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വയ്ക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്.

Comments

Popular posts from this blog

Travel Inspiration Words

🌎ഈ ലോകത്ത്‌ കുറെ സ്ഥലങ്ങൾ ഉണ്ട്.  ഇതെല്ലാം നമുക്ക് വേണ്ടിയാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത്..... ഇതൊന്നും കാണാതെ വീട്ടിലിരുന്നു   മൊബൈലിലും കുത്തി   വല്ല ജോലിക്കുംപോയി കുറെ പണം ഉണ്ടാക്കിയിട്ട് എന്താ കാര്യം. അങ്ങ് മോളിലോട്ട് പോകുമ്പോൾ ഇതു വല്ലതും  കൊണ്ട് പോകുവാൻ പ്ലാൻ ഉണ്ടോ???.... ഇടയ്‌ക്കൊക്കെ ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ നിന്നും ബ്രേക്ക് എടുത്തു ഒരു യാത്ര അങ്ങ് പോകണം.. പല പ്രേശ്നങ്ങളും വിഷമങ്ങളും അങ്ങ്  ദൂരേയ്ക്ക് പോയി മറയും.. നമ്മളാരാണ് നമ്മളെന്താണ് എന്നൊരു തോന്നലും വരും. പലരുടെയും ജീവീതവും ജീവിത രീതികളും അടുത്തറിയാം. സഹസികരുടെ ലോകം അത്ഭുത നിർമ്മിതികളുടെ ലോകം പല പല നാടുകൾ, പല പല സംസ്കാരങ്ങൾ, പല പല തരം ആഹാരങ്ങൾ, ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത കാലവസ്ഥകൾ, ചൂടിൽ നിന്നും തണുപ്പിലേക്ക്, മഴയിൽ നിന്നും വെയിലിലേക്ക് അങ്ങനെ പലതും നമുക്ക്  അടുത്തറിയാം,.  ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആക്കി തീർക്കണം........!

600 രൂപ ചിലവിൽ ഒരു തകർപ്പൻ ദ്വീപ് യാത്ര പോയാലോ?

ദ്വീപ് എന്ന് കേൾക്കുമ്പോൾ ഏതൊരു മലയാളിയെപ്പോലെയും നിങ്ങളുടെ മനസ്സിലും ആദ്യം ഓടിയെത്തിയത് ലക്ഷദ്വീപ് തന്നെ ആയിരിക്കും. എന്നാൽ ഇത് മറ്റൊരു ദ്വീപ് ആണ്. കർണാടകയിലെ ...

ഊട്ടിയോ കൊടൈക്കനാലോ...ഏതാണ് ബെസ്റ്റ്!??

*ഊട്ടിയും കൊടൈക്കനാലും....* *മലയാളികളുടെ നൊസ്റ്റാൾജിയയുമായി ഇത്രയധികം അലിഞ്ഞു ചേർന്നിട്ടുള്ള മറ്റൊരു സ്ഥലവും ഇല്ല എന്നു തന്നെ പറയാം. പഠന കാലത്തെ വിനോദ യാത്ര മുതൽ ബാച്ചിലർ പാർട്ടിയും ഗെറ്റ് ടുഗതറുകളും ഒക്കെ ആഘോഷിക്കാൻ സ്ഥലങ്ങൾ തിരയുമ്പോൾ ആദ്യം തന്നെ ഇടംപിടിക്കുന്നവയാണ് ഈ രണ്ടു സ്ഥലങ്ങളും.തണുപ്പും കോടമഞ്ഞും വ്യത്യസ്തതയുള്ള കാഴ്ചകളും ഒക്കെയായി പരസ്പരം മത്സരിക്കുന്ന രണ്ടിടങ്ങൾ തന്നെയാണ് ഊട്ടിയും കൊടൈക്കനാലും.എന്തുതന്നെയായാലും എവിടെ പോകണമെന്നു തീരുമാനിക്കുന്ന സമയങ്ങളിൽ ഊട്ടിയോ കൊടൈക്കനാലോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പലപ്പോഴും ബുദ്ധിമുട്ടുതന്നെയാണ്.* *പ്രകൃതി സൗന്ദര്യത്തിൻറെയും കാഴ്ചകളുടെയും ജൈവവൈവിധ്യത്തിന്റെയും ഒക്കെ കാര്യത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഊട്ടിയെയും കൊടൈക്കനാലിനെയും കൂടുതലറിയാം!* *മലമ്പ്രദേശങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലമാണ് ഊട്ടി. തമിഴ്നാട്ടിവെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടിക്ക് ഉദഗമണ്ഡലം എന്നും പേരുണ്ട്. നീലഗിരിയുടെ ആസ്ഥാനമെന്ന നിലയിലും പ്രശസ്തമായ ഇവിടം യാത്രാഭ്രാന്ത്രന്മാരായ ചെറുപ്പക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നുകൂടിയാണ്. തമിഴ്നാടി...