Skip to main content

Posts

നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല

കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക. 1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക 2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക 3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക 4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക. 5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക 6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക 7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക 8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നും ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ. അതിനാല്‍ ഈ ലക്ഷണങ്ങ
Recent posts

അർദ്ധ രാത്രിയിലെ ഡ്രൈവിംഗ് ഒഴിവാക്കുക

അടിയന്തിര സാഹചര്യങ്ങൾ ഒഴികെ രാത്രി 12 മണിക്ക് ശേഷം ഉള്ള ഡ്രൈവിംഗ് ഒഴിവാക്കുന്നതാണ് നല്ലത് .രാത്രി 12 മണിക്ക് മുന്നായി എത്തുന്ന രീതിയിലും പുലർച്ചെ 4 മണിക്ക് ശേഷം തിരിക്കുന്ന രീതിയിലും ഉള്ള യാത്രാ ക്രമീകരണമാണ് ഏറെ സുരക്ഷിതം . ഒരു മനുഷ്യനും (അഡാപ്റ്റ് ചെയ്തവർ ഒഴികെ ) ഉറക്കം പിടിച്ചു നിർത്താൻ കഴിയാത്ത സമയമാണ് രാത്രി 1 മണിക്കും പുലർച്ചെ 4 മണിക്കും ഇടയിലുള്ള സമയം .പ്രത്യേകിച്ച് ദൂരെ യാത്രയിൽ ക്ഷീണിച്ചിരിക്കുന്ന സമയത്തു .Sleep Cycle ന്റെ മദ്ധ്യ ഭാഗത്തെ REM Sleep  നടക്കുന്ന സമയമാണത് .പൂർണ്ണമായും അബോധാവസ്ഥയിൽ എത്തുന്ന സമയം . സമയം ലഭിക്കാനും ട്രാഫിക് കുറവായതും കാരണമാണ് രാത്രി യാത്ര പലരും തിരഞ്ഞെടുക്കുന്നത് .എന്നാൽ പകൽ സമയം പോലല്ല രാത്രി .ആകെക്കൂടി ഉള്ള വെളിച്ചം വാഹനത്തിന്റെ ലൈറ്റ് മാത്രമാണ് .Road Visibility ഏതാണ്ട് 25 % ആയി കുറയും .ബമ്പുകൾ ,ഡിവൈഡറുകൾ ,നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ഒക്കെ ഒരുപക്ഷേ അടുത്ത് എത്തുമ്പോൾ മാത്രമേ കാണാൻ സാധിക്കൂ . കണ്ണിലെ റെറ്റിനയിൽ കാണുന്ന "കോണുകൾ( Cones )" എന്ന കോശങ്ങൾ ആണ് പകൽ വെളിച്ചത്തിൽ പ്രാധാനമായും കാഴ്ച നൽകുന്നത്( Bright vision )."റോഡുകൾ (Rods

600 രൂപ ചിലവിൽ ഒരു തകർപ്പൻ ദ്വീപ് യാത്ര പോയാലോ?

ദ്വീപ് എന്ന് കേൾക്കുമ്പോൾ ഏതൊരു മലയാളിയെപ്പോലെയും നിങ്ങളുടെ മനസ്സിലും ആദ്യം ഓടിയെത്തിയത് ലക്ഷദ്വീപ് തന്നെ ആയിരിക്കും. എന്നാൽ ഇത് മറ്റൊരു ദ്വീപ് ആണ്. കർണാടകയിലെ ഉഡുപ്പി എന്ന ജില്ലയിൽ സ്ഥിതി ചെയ്യുന്ന st marys ദ്വീപ്. ഈ ദ്വീപിലേക്ക് വളരെ കുറഞ്ഞ ചിലവിൽ എങ്ങനെ എത്താം എന്നാണ് ഞാൻ നിങ്ങൾക്ക് പരിചയപെടുത്തുന്നത്. ഏതൊരു യാത്രയിലും ചിലവ് കുറക്കാൻ ഉള്ള മാർഗം ട്രെയിൻ യാത്ര തന്നെ ആണ്. ഞാനും ഈ യാത്രക്ക് തിരഞ്ഞെടുത്തത് ട്രെയിൻ തന്നെ. എന്റെ സ്വദേശം കോഴിക്കോട് ആണ്. അതിനാൽ ഞാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് യാത്ര തുടങ്ങിയത്. അന്നൊരു ഞായറാഴ്ച ആയിരുന്നു. എന്റെ എല്ലാ ജോലികളും കഴിഞ്ഞു രാത്രി 12. 30 am നുള്ള ട്രെയിനിൽ ആണ് ഞാൻ യാത്ര ആരംഭിക്കുന്നത്. ഈ സമയം ഞാൻ തിരഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടെ ഉണ്ട്. ഈ ട്രെയിൻ രാവിലെ 6. 30 am ന് ആണ് ഉഡുപ്പി എത്തുന്നത്. അതിനാൽ എനിക്ക് റൂം എടുക്കേണ്ട ആവശ്യം ഇല്ല. വിശ്രമം ട്രെയിനിൽ തന്നെ ആവാം. കോഴിക്കോട് നിന്നും ഉഡുപ്പി വരെ ( 300 + km)ട്രെയിൻ ചാർജ് 120 രൂപയാണ്. ഇത് ജനറൽ (local ) ആണെങ്കിൽ മാത്രം. Sleeper ന് ചാർജ് കൂടും. ഞാൻ ജനറൽ തന്നെ തിരഞ്ഞെടുത്തു. അജ്മീർ ലേക്ക് പോവു

കാടിന്റെ തണുപ്പും കാഴ്ചകളുമായി പറമ്പിക്കുളം യാത്ര 💚 ♥

കാടും മലയും നിരവധി തവണ മാടി വിളിച്ചിട്ടുണ്ട്, കാടിന്‍റെ മടിയില്‍ അന്തിയുറങ്ങിയിട്ടുണ്ട്, മരങ്ങളോടും, മൃഗങ്ങളോടും കഥകള്‍ പറഞ്ഞിട്ടുണ്ട്, ഇല്ലാത്ത കാട്ടുവഴികളിലൂടെ ക്യാമറയും തൂക്കി നടന്നിട്ടുണ്ട്, പക്ഷേ കാട്ടിലെ മഴ നനയണമെന്ന പൂതി അവശേഷിച്ചു. അങ്ങനെയാണ് പ്രിയതമക്കൊപ്പം പറമ്പിക്കുളത്തേക്ക് കാട് കയറിയത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. നെല്ലിയാമ്പതി മലയുടെയും ആനമലയുടെയും ഇടയില്‍ കിടക്കുന്ന പറമ്പിക്കുളത്ത് എത്തിച്ചേരാന്‍ തമിഴ്നാട്ടിലൂടെ മാത്രമേ വഴിയുള്ളൂ. പാലക്കാട് നഗരത്തില്‍നിന്നും 110 കി.മീ ദൂരമുണ്ട് പറമ്പിക്കുളത്തേക്ക്. മഴക്കാലത്ത് പറമ്പിക്കുളം പച്ചക്കുടചൂടി നില്‍ക്കും , കൂടുതല്‍ സുന്ദരിയായി സഞ്ചാരികളെ മാടിവിളിക്കും. മുന്‍കൂട്ടി ബുക്ക്‌ ചെയ്ത പ്രകാരം പട്ടാമ്പിയില്‍ നിന്നും യാത്ര ആരംഭിച്ചു. ഒറ്റപ്പാലം - ആലത്തൂര്‍ - കൊല്ലങ്കോട് വഴി ഗോവിന്ദാപുരം ചെക്ക്പോസ്റ്റ്‌ പിന്നിട്ട് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. ഇരുവശങ്ങളിലും പുളിമരങ്ങള്‍ തണലിട്ട നീണ്ടുനിവര്‍ന്ന മനോഹരമായ വഴികളിലൂടെ സേത്തുമടയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ആനമല വഴി തമി

*കൊച്ചിയിൽ ഒരുദിവസം താമസിക്കുവാൻ., 395 രൂപ :അതും a/c യിൽ !!*

   കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരമാണ് കൊച്ചി. മെട്രോയും ലുലു മാളും ഒക്കെ വന്നതോടെ കൊച്ചി ഇപ്പോൾ വേറെ ലെവലായി മാറിയിരിക്കുകയാണ്. ഒരു മെട്രോ നഗരത്തോട് കിടപിടിക്കുന്ന ഈ കൊച്ചിയിൽ ഒരു ദിവസം താമസിക്കുവാൻ റൂമിന് എത്ര രൂപ വാടക കൊടുക്കേണ്ടി വരും? അത് എസി റൂം ആണെങ്കിലോ? പിന്നെ പറയുകയേ വേണ്ട. എന്നാൽ ഇപ്പോൾ കൊച്ചിയിൽ എത്തുന്നവർക്ക് അധികം പണച്ചെലവില്ലാതെ സുരക്ഷിതമായി വൃത്തിയോടെ തങ്ങുവാൻ ഒരു സംവിധാനം വന്നിരിക്കുകയാണ്. വാടക കേട്ടാൽ അന്തം വിട്ടു പോകും. വെറും 395 രൂപ.. അതും എസിയിൽ കിടക്കുവാൻ. എന്താ അത്ഭുതം തോന്നുന്നില്ലേ? ഇത് എവിടെയാണെന്നായിരിക്കും ഇപ്പോൾ ചിന്തിക്കുന്നത്. പറഞ്ഞുതരാം. കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനിലാണ് എല്ലാവർക്കും ഉപകാരപ്രദമായ ഒരു ഡോർമിറ്ററി തുടങ്ങിയിരിക്കുന്നത്. പീറ്റേഴ്‌സ് ഇൻ എന്ന പേരിലാണു ഡോർമെട്രിയുടെ പ്രവർത്തനം. ഇരുന്നൂറ് കിടക്കകളും നാല്‍പത് ടോയിലെറ്റുകളുമുണ്ട് ട്രയിന്‍ കമ്പാര്‍ട്ട്‌മെമെന്റിന്റെ മാതൃകയിലുള്ള ഈ എ സി ഡോര്‍മെട്രിയില്‍. കൊച്ചിയിലെത്തുന്ന ആര്‍ക്കും മിതമായ ചിലവില്‍ ഇവിടെ താമസിക്കാം. ഒരു ദിവസം താമസിക്കാന്‍ 395 രൂപയാകും. സ്ത്രീകള്‍ക്ക് പ്രത്യേകം കമ്പാര്‍

Travel Inspiration Words

🌎ഈ ലോകത്ത്‌ കുറെ സ്ഥലങ്ങൾ ഉണ്ട്.  ഇതെല്ലാം നമുക്ക് വേണ്ടിയാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത്..... ഇതൊന്നും കാണാതെ വീട്ടിലിരുന്നു   മൊബൈലിലും കുത്തി   വല്ല ജോലിക്കുംപോയി കുറെ പണം ഉണ്ടാക്കിയിട്ട് എന്താ കാര്യം. അങ്ങ് മോളിലോട്ട് പോകുമ്പോൾ ഇതു വല്ലതും  കൊണ്ട് പോകുവാൻ പ്ലാൻ ഉണ്ടോ???.... ഇടയ്‌ക്കൊക്കെ ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ നിന്നും ബ്രേക്ക് എടുത്തു ഒരു യാത്ര അങ്ങ് പോകണം.. പല പ്രേശ്നങ്ങളും വിഷമങ്ങളും അങ്ങ്  ദൂരേയ്ക്ക് പോയി മറയും.. നമ്മളാരാണ് നമ്മളെന്താണ് എന്നൊരു തോന്നലും വരും. പലരുടെയും ജീവീതവും ജീവിത രീതികളും അടുത്തറിയാം. സഹസികരുടെ ലോകം അത്ഭുത നിർമ്മിതികളുടെ ലോകം പല പല നാടുകൾ, പല പല സംസ്കാരങ്ങൾ, പല പല തരം ആഹാരങ്ങൾ, ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത കാലവസ്ഥകൾ, ചൂടിൽ നിന്നും തണുപ്പിലേക്ക്, മഴയിൽ നിന്നും വെയിലിലേക്ക് അങ്ങനെ പലതും നമുക്ക്  അടുത്തറിയാം,.  ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആക്കി തീർക്കണം........!

ഊട്ടിയോ കൊടൈക്കനാലോ...ഏതാണ് ബെസ്റ്റ്!??

*ഊട്ടിയും കൊടൈക്കനാലും....* *മലയാളികളുടെ നൊസ്റ്റാൾജിയയുമായി ഇത്രയധികം അലിഞ്ഞു ചേർന്നിട്ടുള്ള മറ്റൊരു സ്ഥലവും ഇല്ല എന്നു തന്നെ പറയാം. പഠന കാലത്തെ വിനോദ യാത്ര മുതൽ ബാച്ചിലർ പാർട്ടിയും ഗെറ്റ് ടുഗതറുകളും ഒക്കെ ആഘോഷിക്കാൻ സ്ഥലങ്ങൾ തിരയുമ്പോൾ ആദ്യം തന്നെ ഇടംപിടിക്കുന്നവയാണ് ഈ രണ്ടു സ്ഥലങ്ങളും.തണുപ്പും കോടമഞ്ഞും വ്യത്യസ്തതയുള്ള കാഴ്ചകളും ഒക്കെയായി പരസ്പരം മത്സരിക്കുന്ന രണ്ടിടങ്ങൾ തന്നെയാണ് ഊട്ടിയും കൊടൈക്കനാലും.എന്തുതന്നെയായാലും എവിടെ പോകണമെന്നു തീരുമാനിക്കുന്ന സമയങ്ങളിൽ ഊട്ടിയോ കൊടൈക്കനാലോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പലപ്പോഴും ബുദ്ധിമുട്ടുതന്നെയാണ്.* *പ്രകൃതി സൗന്ദര്യത്തിൻറെയും കാഴ്ചകളുടെയും ജൈവവൈവിധ്യത്തിന്റെയും ഒക്കെ കാര്യത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഊട്ടിയെയും കൊടൈക്കനാലിനെയും കൂടുതലറിയാം!* *മലമ്പ്രദേശങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലമാണ് ഊട്ടി. തമിഴ്നാട്ടിവെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടിക്ക് ഉദഗമണ്ഡലം എന്നും പേരുണ്ട്. നീലഗിരിയുടെ ആസ്ഥാനമെന്ന നിലയിലും പ്രശസ്തമായ ഇവിടം യാത്രാഭ്രാന്ത്രന്മാരായ ചെറുപ്പക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നുകൂടിയാണ്. തമിഴ്നാടി